Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thomas Mar Athanasius

Middle East and Gulf

ഡോ. ​തോ​മ​സ്‌ മാ​ർ അ​ത്ത​നേ​ഷ്യ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​റ്റ്‌ സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കു​വാ​ൻ എ​ത്തി​ച്ചേ​ർ​ന്ന ക​ണ്ട​നാ​ട്‌ ഈ​സ്റ്റ്‌ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ്‌ മാ​ർ അ​ത്ത​നേ​ഷ്യ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക്‌ കു​വൈ​റ്റ്‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ.​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി റ​വ.​ഫാ. മാ​ത്യൂ തോ​മ​സ്‌, ഇ​ട​വ​ക ട്ര​സ്റ്റി ദീ​പ​ക് അ​ല​ക്സ് പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് റോ​യ്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​റ്റി​യം​ഗം മാ​ത്യു കെ. ​ഇ​ല​ഞ്ഞി​ക്ക​ൽ, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ സി​ബി ജോ​ർ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാ‍ം ഓ​ർ​മ​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ വ്യാ​ഴാ​ഴ്ച ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സ​ന്ധ്യാ ന​മ​സ്കാ​രം, റാ​സ, ഇ​ട​വ​ക ദി​ന പ​രി​പാ​ടി​ക​ൾ, വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ൻ​ഇ​സി​കെ​യി​ൽ ന​ട​ക്കു​ന്ന പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ​യ്ക്ക്‌ തി​രു​മേ​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

Latest News

Up